ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ 22 വര്‍ഷം മുമ്പുണ്ടായ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി. ഏറെ കോളിളക്കം സൃഷ്ടിച്ച ചാമക്കാല ശ്രീനാഥ് വധക്കേസിലെ പ്രതി കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പില്‍ വീട്ടില്‍ അജി എന്ന അജയന്‍(45) നെയാണ് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടിയത്. 2003ലായിരുന്നു കേസിനാ്‌സ്പദമായ സംഭവം. ഏഴംഗ ഗുണ്ടാ സംഘം ശ്രീനാഥിനെ ക്രൂരമായ മര്‍ദിച്ചശേഷം വടി വാള്‍ കൊണ്ടു വെട്ടി പരുക്കേല്‍പിച്ച ശേഷം എടുത്ത് കൊണ്ട് പോയി സമീപത്തെ തോട്ടില്‍ മുക്കിക്കൊല്ലുകയായിരുന്നു. സംഘത്തിലെ ആറു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതി റെജിയെ 2023 ല്‍ കോയമ്പത്തൂരിലെ രാമനാഥപുരത്ത് നിന്നുമാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജയനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇറക്കിയ ലുക്കൗട്ട് നോട്ടീസ് പ്രകാരമാണ് എയര്‍ പോര്‍ട്ട് അധികൃതര്‍ അജയനെ തടഞ്ഞുവെച്ച് ജില്ലാ പോലീസിന് കൈമാറിയത്.,
കൊലക്കേസ് പ്രതി 22 വര്‍ഷത്തിനു ശേഷം പിടിയിൽ
