വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത കഞ്ചാവ് ശേഖരം പോലീസ് ചൂളയിൽ വെച്ച് കത്തിച്ച് നശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടക്കുന്ന Operation D-Hunt മായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 144.174 കിലോ കഞ്ചാവ് ആണ് കത്തിച്ചത്.
പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വെച്ചാണ് കത്തിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ചെയർമാൻ ആയ District Drug Disposal Committee യുടെ ഉത്തരവ് പ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്രീ. ഉല്ലാസ്, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയകുമാർ , പുതുക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
144 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു
