Thrissur

കുട്ടമംഗലത്ത് യുവാവ് മരിച്ച നിലയിൽ

എടത്തിരുത്തി കുട്ടമംഗലത്ത് യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടമംഗലത്ത് പ്രവർത്തിക്കുന്ന ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി സജിത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് പരിസരത്ത് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ നാട്ടുകാരാണ് തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു. ഓണം അവധിക്ക് നാട്ടിൽ പോകുന്നു എന്നാണ് ഇയാൾ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നതത്രെ, കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!