തൃശ്ശൂർ കുരിയച്ചിറയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. ജ്വല്ലറി ഉടമയുടെ വീട്ടിൽ തൽസമയം അലാറം മുഴങ്ങിയതോടെയാണ് കള്ളനെ പിടിക്കാൻ കഴിഞ്ഞത്. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് നെടുപുഴ പോലീസ് ആണ് മോഷ്ടാവിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെ കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് സംഭവം. പേരാമംഗലം സ്വദേശി ജിന്റോയാണ് പിടിയിലായത്. തൃശ്ശൂരിലെ കോപ്പറേഷൻ വൈദ്യുതി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനാണ്. തൃൂശിലെ എടിഎം കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പറയുന്നുണ്ട്.
മോഷണത്തിനിടെ അലാറം മുഴങ്ങി, കള്ളൻ പിടിയിൽ

