ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നുമാണ് യുവാവിനെ പോലീസ് പിടികൂടിയത്, പൊന്നാനി സ്വദേശിയായ ഫിറോസ് ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പത്ത് ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്ന്.
ഇരിങ്ങാലക്കുടയിൽ 100 ഗ്രാമോളം MDMA യുമായി യുവാവ് പിടിയിൽ

