Thrissur

“പലവ്യഞ്ജനങ്ങൾ പടിവാതിക്കൽ” സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തു.

എടവിലങ്ങ് സാധാരണക്കാർക്ക് ഏറെ പ്രയോജനം ആകുന്ന പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു . സാധാരണക്കാർക്ക് ഏറെ ഉപകാരമാകുന്ന ഇത്തരം നടപടികൾ ഏറെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നും ഇതിനുവേണ്ടി തയ്യാറെടുത്ത ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും എം എൽ എ പറഞ്ഞു. കാര സെന്ററിൽ നിന്നും ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോർ മണ്ഡലത്തിലെ ഏഴ്ഗ്രാമപഞ്ചായത്തുകളിലും പര്യടനം നടത്തി ആവശ്യമായ പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുമെന്നും സപ്ലൈകോ അറിയിച്ചു.
സപ്ലൈകോ ഡിപ്പോ മാനേജർ എഫ്രെം ഡെല്ലി സ്വാഗതം പറഞ്ഞ ചടങ്ങിന് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ കൈലാസൻ അധ്യക്ഷതവഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു രാധാകൃഷ്ണൻ,
റസിൽ എ ആർ
ജോസഫ് ഒ ജെ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!