എടവിലങ്ങ് പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ആകെയുള്ള 16 വാർഡുകളിൽ ഒന്നാം വാർഡ് ഒഴികെയുള്ള ഇടങ്ങളിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എ ഹരിദാസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത അമ്പാടി എന്നിവരുൾപ്പടെ പതിനഞ്ച് സ്ഥാനാർത്ഥികളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എടവിലങ്ങ് മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് തലാശ്ശേരി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡൻ്റ് പി എസ് അനിൽകുമാർ,
ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് സെൽവൻ മണക്കാട്ടുപടി, ജില്ലാ കമ്മറ്റിയംഗം പോണത്ത് ബാബു, മണ്ഡലം ജനറൽ സെക്രട്ടറി സുബീഷ് ചെത്തിപ്പാടത്ത്, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബിബിൻ, ശിവദാസൻ ശാന്തി എന്നിവർ സംസാരിച്ചു.
എടവിലങ്ങ് പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

