ഇരിങ്ങാലക്കുട: ഓടുന്നതിനിടെ തീപിടിച്ച കാർ കത്തി നശിച്ചു. ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂരിൽ ഇന്നലെ രാത്രി 7.30-ഓടെയാണ് സംഭവം. ഫോക്സ് വാഗൺ കാറാണ് കത്തിയത്. വെള്ളാങ്ങല്ലൂരിലെ പെട്രോൾ പമ്പിലേക്ക് വരവെ ബ്ലോക്ക് ജങ്ഷന് സമീപം കാറിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ഉടൻ കാറിന് തീപിടിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗതം തടസപ്പെട്ടു.
ഓടുന്നതിനിടെ തീപിടിച്ച കാർ കത്തി നശിച്ചു

