എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ എം.ആർ. കൈലാസൻ തെരഞ്ഞെടുക്കപ്പെട്ടു. കൈലാസന് 10 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ബി ജെ പി യിലെ എം.എ.ഹരിദാസിന് ആറ് വോട്ടുകളും ലഭിച്ചു. കാര ഈസ്റ്റ് വാർഡിൽ നിന്നുള്ള എം.ആർ. കൈലസാൻ സി പി ഐ എടവിലങ്ങ് ലോക്കൽ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ അഞ്ച് വർഷം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
എം.ആർ. കൈലാസൻ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

