Thrissur

വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

കൊടുങ്ങല്ലൂർ : വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരണമടഞ്ഞു. ശ്രീനാരായണപുരം പത്താഴക്കാട് മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സലി) യുടെ  മകൻ സിദാൻ ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് വലപ്പാടുള്ള ഉമ്മയുടെ വീട്ടിൽ വെച്ചായിരുന്നു അപകടം. ആദ്യം തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരമായതോടെ
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ടോടെ കുട്ടി മരണമടഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് പതിയാശേരി പള്ളിയിൽ സംസ്കാരം നടത്തി.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!