Thrissur

എറണാകുളത്ത് വെച്ച് സംസ്ഥാനതല കലോത്സവം “എം ഇ എസ് യൂത്ത് ഫെസ്റ്റ് 26 ” സംഘടിപ്പിക്കുന്നു.

തൃശൂർ:എം ഇ എസ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭഗമായി ജനുവരി 29 30 31 തീയതികളിൽ എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് വെച്ച് സംസ്ഥാനതല കലോത്സവം “എം ഇ എസ് യൂത്ത് ഫെസ്റ്റ് 26 ” സംഘടിപ്പിക്കുന്നു.

    രാജേന്ദ്ര മൈതാനയിലും ടൗൺഹാളിലുമുള്ള അഞ്ചോളം വേദികളിലായി നടത്തപ്പെടുന്ന കലോത്സവത്തിൽ കേരളത്തിലെ വിവിധ സർവകലാശാലയ്ക്ക് കീഴിലുള്ള എം ഇ എസ് എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്നായി 50 ഓളം ഇനങ്ങളിലായി 2500 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കും.

തൃശൂർ ജില്ലയിലെ എം ഇ എസ് കോളേജിൽ നിന്നും 250 ഓളം പേർ പങ്കെടുക്കുമെന്ന് എം ഇ എസ് തൃശൂർ ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷമീർ സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് നസീർ കാതിയാളം സെക്രട്ടറി ആഫിർ എന്നിവർ അറിയിച്ചു.


29ന് എം ഇ എസ് പ്രസിഡന്റ്‌ ഡോ. പി എ ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ നടത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ   എം പി മാർ, എം എൽ എ മാർ, മേയർ,  സിനിമ, സംഗീത രംഗത്തെ പ്രമുഖരായ ജയറാം, ജയൻ ചേർത്തല, സാനിയ അയ്യപ്പൻ, ഷെയിൻ നിഗം, സലിം ഹസ്സൻ, സൂരജ് ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!