Thrissur

തൃപ്രയാർ കിഴക്കേനടക്കു സമീപം ഇടഞ്ഞോടിയ ആനയെ തളച്ചു.

തൃപ്രയാർ: കിഴക്കേനടക്കു സമീപം ഇടഞ്ഞോടിയ ആനയെ തളച്ചു. താന്ന്യം പഞ്ചായത്തോഫീസിനടുത്തുള്ള രാജവീഥി റോഡിലാണ് സംഭവം, ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഇവിടെയുള്ള പറമ്പിൽ തളക്കാനായി കൊണ്ടുവന്ന ആനയാണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. റോഡിലൂടെയും വീട്ടുപറമ്പുകളിലൂടെയും ഓടിയ ആന കണ്ണിൽ കണ്ടതെല്ലാം തകർത്തിട്ടുണ്ട്, കാർ, സ്കൂട്ടർ, മതിലുകൾ, ഗേറ്റ് എന്നിവ തകർക്കുകയും നിരവധി തെങ്ങുകൾ മറിച്ചിടുകയും ചെയ്തിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ആനയെ എലിഫന്റ് സ്ക്വാഡും പാപാന്മാരും ചേർന്ന് തളച്ചിട്ടുണ്ട്. ലോറി പിന്നോട്ടെടുക്കുന്നതിനിടെ ആനയുടെ ദേഹത്ത് തട്ടിയാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!