പെരിഞ്ഞനത്ത് കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ഭണ്ടാരത്തിലുണ്ടായിരുന്ന രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി സൂചന. ദേശീയപാതയോരത്ത് പെരിഞ്ഞനം പഞ്ചായതിഫീസിന് തെക്ക് ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കപ്പേളയുടെ ഭണ്ഡാരം ആണ് കവർന്നത്. കപ്പേളക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ ലോക് തകർത്താണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
