പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം. കൊറ്റംകുളം കിഴക്ക് കാരണത്ത് ഉണ്ണിയുടെ വീടിനോട് ചേർന്നുള്ള അടുക്കള പുരയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നുപറയുന്നുവീട്ടുകാരും അയൽവാസികളും ചേർന്ന് വെള്ളം പമ്പ് തീ നിയന്ത്രണ വിധേയമാക്കി.
ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽനിന്നുമായി രണ്ട് യൂണിറ്റ്ഫയർഫോഴ്സും എത്തിയാണ് തീപൂർണമായും അണച്ചത്.
പെരിഞ്ഞനം കൊറ്റംകുളത്ത് തീപിടിത്തം
