ശ്രീനാരായണപുരം: പെട്രോൾ പമ്പിന് സമീപത്ത് വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി മറിഞ്ഞായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മതിലകം സ്വദേശി പാലക്കാട്ടു പറമ്പിൽ നെജീബിന്റെ മകൻ മുഹമ്മദ് അദ്നാൻ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അമീൻ നൗഫൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആക്ട്സ് പ്രവർത്തകരാണ് കെടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ ബി.വോക് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. മതിലകം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
ശ്രീനാരായണപുരത്ത് ദേശീയ പാതയിൽ ബൈക്കപകടം; വിദ്യാർത്ഥി മരിച്ചു.

