പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനം വഴി ജനങ്ങളിൽ നിന്നും സ്വർണം പണയം വാങ്ങി, പണയം വെച്ച സ്വർണ്ണം തിരികെ കൊടുക്കാതെ ആളുകളെ കബളിപ്പിച്ച കേസിലെ പ്രതി നാസർ 43 വയസ്സ് , S/o അബു, പണിക്കശ്ശേരി വീട്, മഞ്ഞളി പള്ളി ദേശം എറിയാട് വില്ലേജ് എന്നയാളാണ് അറസ്റ്റിലായത്. പണയം വച്ച സ്വർണ്ണം തിരികെ നൽകാതെ ചതി കാര്യത്തിന് വീണ കല്ലായി വീട് പടിഞ്ഞാറെ വെമ്പല്ലൂർ ദേശം എന്നവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തത് പ്രകാരം, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് നിരവധിയാളുകളിൽ നിന്നും സമാനമായ രീതിയിൽ പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ വെളിവായിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ററ് ചെയ്തു. ഇൻസ്പെക്ടർ ശശിധരൻ എം ന്റെ നേതൃത്വത്തിൽ എസ്.ഐ സാജിനി, ജഗദീഷ്, സിപിഒ വിഷ്ണു, അനസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

