കൊടുങ്ങല്ലൂർ: ദളവ ക്ലബ്ബ് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ടുമെൻറും എക്സെസ്സ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് കൊടുങ്ങല്ലൂർ നഗരത്തിൽ ലഹരി വിരുദ്ധ ദീപ കാഴ്ചയും പൊതുജന ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ലിജീഷ് അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി ഫിറോസ് സ്വാഗതം പറഞ്ഞു.
കൊടുങ്ങല്ലൂർ സബ്ബ് ഇൻസെപ്കടർ അതുൽ മോഹൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എക്സൈസ്സ് ഇൻസ്പെക്ടർ കിഷോർ ജി
മുഖ്യപ്രഭാഷണം നടത്തി ക്ലബ്ബ് ട്രഷറർ പ്രദീപ്കുമാർ നന്ദി പറഞ്ഞ യോഗത്തിൽ അബ്ദുൾ കാദർ കണ്ണേഴത്ത്, റഹീം, അനിൽ, ഷംസുദ്ദീൻ, ഷമീർ , അലി, ഷൈൻ കൊട്ടേക്കാട്ട്, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
കൊടുങ്ങല്ലൂർ നഗരത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം

