അഴീക്കോട് മുനമ്പം പാലം മറുകരയിലും നിർമ്മാണം ആരംഭിച്ചു.
തീരദേശത്തിന്റെ ചിരകാല അഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാലത്തിന്റെ മറുകരയായ മുനമ്പത്തും ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വൈപ്പിൻ തീരത്ത് സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പും തമ്മിലുള്ള ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്ഇത് തടസ്സമാകില്ല എന്നും നിലവിലെ സ്ഥിതി രണ്ട് മാസത്തേക്ക് തുടരണമെന്നുമാണ് കോടതിവിധിയെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.തർക്ക ഭൂമിയുടെ തുക സർക്കാർ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തി അവകാശപ്പെടുന്ന ഭൂമിഅദ്ദേഹത്തിന്റെഅല്ല ഈ ഭൂമി സർക്കാരിന്റെതാണ്എന്നുള്ള റവന്യൂ വകുപ്പുമായുള്ള തർക്കമായതിനാലാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും, എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിട്ടുണ്ട്,മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലതല വികസന പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്താൻ വിളിച്ച ചേർത്ത യോഗത്തിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് കൂടാതെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് കത്തുകൾ നൽകിയിട്ടുണ്ട് എന്ന് എം എൽ എ പറഞ്ഞു.
നിലവിൽ അഴീക്കോട് ഭാഗത്തെ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കി
പൈൽ ലോഡ് ടെസ്റ്റ് നടത്തി മറ്റുതൂണുകളുടെയും, സ്ലാബുകളുടെയും നിർമാണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
ബാക്കിയുള്ളതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട് അത് കൊണ്ട് തന്നെ നമ്മൾ എല്ലാവരും ഒരുമിച്ച് കണ്ട സ്വപ്നം യാഥാർത്ഥ്യമാകും എന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
അഴീക്കോട് മുനമ്പം പാലം മറുകരയിലും നിർമ്മാണം ആരംഭിച്ചു.

