അഴീക്കോട് :- അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചേ മത്സ്യബന്ധനത്തിന് പോയ യദുകൂലം എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (20 കിലോമീറ്റർ) അകലെ ചാമക്കാല വടക്ക് പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയ തൃശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻ പുരയ്ക്കൽ വീട്ടിൽ പുഷ്പരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള യദുകൂലം എന്ന ഇൻ ബോഡ് വള്ളവും ചാമക്കാല സ്വദേശികളായ 45 മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ തിരമാലയിലും കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
രാവിലെ 08.00 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ MF പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ് ഓഫീസർമാരായ ഷൈബു VM, പ്രശാന്ത്കുമാർ VN ,ഷിനിൽകുമാർ ER , റസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രസാദ്,അൻസാർ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താതും ,കാലപഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുകയാണ്.ഈ ആഴ്ചയിൽ തന്നെ 2 മത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ത്രിശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി സുഗന്ധകുമാരി അറിയിച്ചു.
കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു

