Kodungallur

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ  ആഘോഷിച്ചു

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും അടികൾമാർ ശിരസ്സിലേന്തി ക്ഷേത്രത്തിൽ എത്തിച്ച കതിർക്കറ്റകൾ മുഖമണ്ഡപത്തിൽ അരി മാവണിഞ്ഞ് ആവണപ്പലകയിൽ തൂശനില വച്ചതിൽ അത്തി, ഇത്തി, അരയാല്, പേരാല്, മാവ്, പ്ലാവ്, ഇല്ലി, നെല്ലി എന്നിവയുടെ ഇലകളോടൊപ്പം ദശപുഷ്പവും വച്ച് കുന്നത്ത് മഠം പരമേശ്വരൻ ഉണ്ണി അടികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം ശംഖ നാദത്തിൻ്റേയും കുത്തുവിളക്കിൻ്റേയും അകമ്പടിയോടെ ഭഗവതിയുടെയും മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിലേക്ക് എഴുന്നള്ളിച്ചു. ശേഷം നെൽക്കതിർ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ  ക്ഷേത്രത്തിൽ ആരംഭിച്ച ജൈവകരനെൽ കൃഷിയിൽ നിന്നും വിളവെടുത്ത കതിരുകളും പോരാതെ വന്ന കതിര്  പഴുന്നാനയിൽ നിന്നും കൊണ്ടു വന്നാണ് ഇല്ലം നിറക്ക് ഉപയോഗിച്ചത്. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, മെമ്പർമാരായ ശ്രീ. M.Bമുരളീധരൻ, ശ്രീ.പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മീഷ്ണർ ശ്രീ.സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ ശ്രീമതി.എം.ആർ.മിനി, ദേവസ്വം മാനേജർ ശ്രീ.കെ.വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീ.എ.വിജയൻ എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!