കൊടുങ്ങല്ലൂർ ശ്രീവിദ്യാമഹായാഗം യജ്ഞാശാലയുടെ ശിലാസ്ഥാപനം നടത്തി. കൊടുങ്ങല്ലൂർ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ശൃംഗപുരം ശിവ ക്ഷേത്രത്തിന് സമീപം ഡിസംബർ 21 മുതൽ 25 വരെ കൊടുങ്ങല്ലൂരിൽ വച്ച് നടക്കുന്ന ശ്രീവിദ്യാ മഹായാഗത്തിന്റെ യജ്ഞാശാലയുടെ ശിലാസ്ഥാപനം നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടുങ്ങല്ലൂർ സിവിൽ ജഡ്ജ് കാർത്തിക നിർവഹിച്ചു. ലളിതാസഹസ്രനാമത്തിൽ ദേവിയെ പഞ്ചകോശാന്തരസ്ഥിതാ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.. അതുപ്രകാരം പഞ്ചകോശങ്ങളെ ആധാരമാക്കിയാണ്. യജ്ഞമണ്ഡപം ഒരുക്കുന്നത്.. 14,000 ത്തോളം ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് യജ്ഞശാല.. ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാറാമത് ശ്രീവിദ്യാ സപര്യാ മഹോത്സവമാണ് ഈ വർഷം ശ്രീവിദ്യാ മഹാ യാഗമായി നടത്തപ്പെടുന്നത്. ചടങ്ങിൽ ശ്രീവിദ്യാ പ്രതിഷ്ഠാനം സ്ഥാപകൻ അഡ്വക്കേറ്റ് ത്രിവിക്രമൻ അടികൾ ,യജ്ഞ നിർവാഹക സമിതി ജനറൽ കൺവീനർ വേണുഗോപാൽ മാസ്റ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ പി. ആർ. സജീവൻ, എൻ. അജീഷ്, സ്വാമി ഭാഗ്യാന നന്ദഗിരി, കണ്ണൻ സ്വാമി, ഭുവനേശ്വരി ടീച്ചർ, കോവിലകം ട്രസ്റ്റ് പ്രസിഡണ്ട് സുരേന്ദ്ര വർമ്മ തുടങ്ങിയവർ സംബന്ധി ച്ചു .
കൊടുങ്ങല്ലൂർ ശ്രീവിദ്യാമഹായാഗം യജ്ഞാശാലയുടെ ശിലാസ്ഥാപനം നടത്തി.

