കൊടുങ്ങല്ലൂരിലെ അഴീക്കോട് പുഴയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
മധ്യപ്രദേശ് ഉമരിയ്യ ജില്ലയിലെ കജ്ര സ്വദേശി 22 വയസുള്ള തേജ്പാൽ സിംഗിൻ്റെ മൃതദേഹം അപകടം നടന്ന അഴീക്കോട് ജെട്ടി പരിസരത്ത് നിന്നുമാണ് കണ്ടെത്തിയത്. .
അഴീക്കോട് – മുനമ്പം പാലം നിർമ്മാണ സ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന തൂണിൽ നിന്നും പുഴയിലിറങ്ങി കരയിലേക്ക് നീന്തുന്നതിനിടയിലാണ് ഇയാളെ കാണാതായത്.
തീരദേശ പൊലീസും, ഫയർഫോഴ്സിൻ്റെ സ്കൂബാ ടീമും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തുടർന്ന് അഴീക്കോട് തീരദേശ പൊലീസ് ബോട്ട് എത്തി മൃതദേഹം കരയിലെത്തിച്ചു.
കൊടുങ്ങല്ലൂരിലെ അഴീക്കോട് പുഴയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

