Kaipamangalam Thrissur

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കയ്‌പമംഗലം: ദേശീയപാതയിൽ എടമുട്ടം സെൻ്ററിനടിത്തുണ്ടായ ബൈക്ക് അപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പനമ്പിക്കുന്നു പടിഞ്ഞാറ് ഭാഗം ചേന്ദമംഗലത്ത് ഹുസൈൻ്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ എടമുട്ടം പാലപ്പെട്ടി കിഴക്കേ വളവിനടുത്തുള്ള ജിം സെൻ്ററുനടുത്തായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് സർവീസ് റോഡരികിൽ റോഡ് പണിക്കായി ഇറക്കിയിട്ടിരുന്ന കല്ലിൽ തട്ടി തെന്നി മറിയുകയായിരുന്നുവെന്ന് പറയുന്നു, റോഡിൽ തലയിടിച്ച് വീണു ഗുരുതരമായി പരുക്കേറ്റ റിയാസിനെ വിവകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!