ഗുരുവായൂർ : ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ഒരു ദിവസം കൂടി വർധിപ്പിച്ച് മൂന്നു ദിവസമാക്കും. ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമുള്ള സംവിധാനം ശനിയാഴ്ച കൂടി നടപ്പാക്കും. സെപ്റ്റംബർ
5 ശനിയാഴ്ച മുതൽ തന്നെ വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.
ഓരോ ദിവസവും 2400 പേർക്കാണ് വെർച്വൽ ക്യൂവിൽ ദർശനം ലഭിക്കുക. രാവിലെ 7, 8, 9, 10, ഉച്ചയ്ക്ക് 12, 1, വൈകീട്ട് 4, 5 മണി എന്നീ സമയങ്ങളിലായി ഓരോ മണിക്കൂറിലും
300 പേരെ വീതം പ്രവേശിപ്പിക്കും.
ഗുരുവായൂർ ദേവസ്വത്തിന്റെ
www.guruvayurdevaswom.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫ്രീ ദർശൻ വിഭാഗത്തിൽ
ഓൺ ലൈൻ ആയി സ്ലോട്ട് ബുക്ക് ചെയ്യാം.
ഒന്നു മുതൽ 6 പേർക്കു വരെ ഒറ്റ ബുക്കിങ്ങിൽ വെർച്വൽ ക്യൂ അനുവദിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ
ക്യൂ ദർശനം ഇനി മുതൽ മൂന്നു ദിവസം

