പി വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട നാരയോടെ കോളേജിനടുത്തുള്ള ഒരു ബേക്കറിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. കോളേജ് യൂണിയന്‍ തെരിഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എ. അഫ്‌സല്‍, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് എവിന്‍ സിന്റോ, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഒമര്‍, ഫാരി, നസീബ്, നസീഫ്, ഫയാസ്, കെ.എസ്.യു പ്രവരത്തകൻ സൗരവ് എന്നിവരുള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്കശുപത്രിയിലും ഇരിഞ്ഞാലക്കുട സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് എത്തിയ ശേഷമാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘര്‍ഷമുണ്ടായ ബേക്കറിയില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കസേരയും ഗ്ലാസും മറ്റും തകര്‍ന്ന നിലയിലാണ്. എസ്.എഫ്.ഐയും കെ.എസ്.യും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബേക്കറി തകര്‍ത്തുവെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സെന്ററില്‍ പ്രകടനവും നടത്തി
ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ അസ്മാബി കോളേജിനടുത്ത് സംഘർഷം. ഏഴ് പേർക്ക് പരിക്ക്

