Thrissur

വീടുകയറി ആക്രമണം, ഓട്ടോറിക്ഷയും  വീടിന്‍റെ ജനാലയും KSEB യുടെ മീറ്റര്‍ബോര്‍ഡും അടിച്ച് തകർത്ത കേസിൽ പ്രതി അറസ്റ്റിൽ

ചേർപ്പ് പെരുംമ്പിള്ളിശ്ശേരിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ഗ്ലാസും വീടിന്‍റെ 6 ജനലുകളും കുളിമുറിയുടെ വാതിലുകളും  KSEB യുടെ മീറ്റര്‍ബോര്‍ഡും മുറ്റത്തുള്ള ചെടിചെട്ടിയും കമ്പിവടി ഉപയോഗിച്ച് അടിച്ചുപൊട്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് ചൊവ്വൂർ സ്വദേശി പെരുംമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് 22 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പില്ലിശേരി സ്വദേശി മാമ്പുള്ളി വീട്ടൽ മുരളീധരൻ 58 വയസ് എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.


ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, സി പി ഒ മാരായ മണികണ്ഠൻ.എം, വിനീഷ് ആർ വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!