Kodungallur Thrissur

ദേശീയപാതയിൽ ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചു

ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി 8  ഇടങ്ങളിൽ നടപ്പാത (ഫുട് ഓവർ ബ്രിഡ്‌ജുകൾ) നിർമ്മിക്കുന്നതിന് അനുമതിയായി. തളിക്കുളം – കൊടുങ്ങല്ലൂർ റീച്ചിലെ കയ്പമംഗലം കൊപ്രക്കളം, വലപ്പാട് ഹൈസ്കൂൾ, എസ്.എൻ. പുരം പള്ളിനട, നാട്ടിക സെൻ്റർ എന്നിവിടങ്ങളിലാണ് ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചത്. എൻ.എച്ചിൻ്റെ സ്ഥലത്ത് തന്നെ ഇരുമ്പ് നടപ്പാതകൾ ആയിരിക്കും നിർമ്മിക്കുക.


തളിക്കുളം കാപ്പിരിക്കാട് റീചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി ആയിട്ടുണ്ട്. ഇതിനായി 13 കൊടി രൂപയാണ് ചെലവ് അധികമായി പ്രതീക്ഷിക്കുന്നത്.

പലയിടത്തും ജനങ്ങൾക്ക് ദേശീയപാത ക്രോസ് ചെയ്ത് കടക്കുവാനുള്ള സംവിധാനം വേണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നാഷ്ണൽ ഹൈവേ അതോറിറ്റി പുതിയ ഉത്തരവ് ഇറക്കിയതെന്നും ഇ.ടി. ടൈസൺ എംഎൽഎ അറിയിച്ചു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!