കൊടുങ്ങല്ലൂർ : 02.11.2025 തിയ്യതി വൈകീട്ട് 06.30 മണിക്കും 03.11.2025 തിയ്യതി രാത്രി 08.30 മണിക്കും ഇടക്കുള്ള സമയം പാലക്കാട് പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കൽ വീട്ടിൽ സക്കറിയ 35 വയസ് എന്നയാൾ വാടകയ്ക്ക് എടുത്തിട്ടുളള കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് പടിഞ്ഞാറു വശത്തുളള റഫീക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വീട്ടിലെ സ്റ്റോക്ക് റൂമിന്റെ ലോക്കിന്റെ താഴു പൊളിച്ച് അകത്തു കടന്ന് സ്റ്റോക്ക് റൂമിലും പരിസരത്തും സൂക്ഷിച്ചു വന്നിരുന്ന ഏകദേശം 5 ലക്ഷം രൂപ വില വരുന്ന ചെമ്പുകൾ, പിച്ചളകൾ ബാറ്ററികൾ അലുമിനിയങ്ങൾ വയറുകൾ എന്നിവ മോഷ്ടിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതികളായ ഇപ്പോൾ അസ്മാബി കേളേജിനടുത്ത് താമസിക്കുന്ന തമിഴ്നാട് തെങ്കാശി വിശ്വനാഥപേരി ദേവി പട്ടണം സ്വദേശികളും സഹോദരങ്ങളുമായ സെൽവ പ്രകാശ് 29 വയസ്സ്, അരുൺ 32 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയിത്ൽ റിമാന്റ് ചെയ്തു.
സെൽവ പ്രകാശിന്റെയും അരുണിന്റെയും പണിക്കാരായ മുന്ന് പ്രതികൾ ചേർന്ന് സക്കറിയയുടെ സ്ഥാപനത്തിൽ ചെന്ന് മോഷണം നടത്തിയത് തുടർന്ന് മോഷണ വസ്തുക്കൾ അരുണിന്റെ പിക്കറ്റ് വാഹനത്തിൽ ഇവരുടെ സ്ഥാപനത്തിലെത്തിക്കുകയും മോഷണ മുതലുകളാണെന്ന് മറച്ച് വെച്ച് പട്ടാംമ്പിയിലുള്ള ഹോൾസെയിൽ ആക്രികച്ചവടം നടത്തുന്നയാൾക്ക് മറിച്ചു വിൽക്കുകയുമായിരുന്നു. മോഷണ മുതലുകൾ വാങ്ങി അത് മറിച്ച് വിറ്റ് കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാണ് സെൽവപ്രകാശിനെയും അരുണിനെയും ഈ കേസിലേക്ക് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മാരായ സജിൽ കെ ജി, സെബി എം വി, ജി എസ് ഐ ഷാബു ടി ജി, ജി എ എസ് ഐ ബനീഷ് സി സി, ജി എസ് പി ഒ സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഗോഡൗണിൽ നിന്ന് 5 ലക്ഷം രൂപയുടെ ചെമ്പും പിച്ചളയും ഉൾപ്പടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

