കയ്പമംഗലം: അറവുശാല ബസ്സ്റ്റാൻഡിൽ ഭക്ഷണമാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരിൽ നിന്നും 7500 രൂപ പിഴയിടാക്കി പഞ്ചായത്ത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കയ്പമംഗലം ബസ്സ്റ്റാൻഡിൽ ചാക്കിലാക്കിയ നിലയിൽ മാലിന്യം കണ്ടെത്തിയത്. രാത്രി സ്റ്റാൻഡിലെത്തിയ ഒരു ടൂറിസ്റ്റ്
ബസ്സിലെ യാത്രക്കാരാണ് ഭക്ഷണം കഴിച്ച ശേഷം മാലിന്യം സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയതെന്ന് സിസിടിവിയിൽ നിന്നും
വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ആന്തൂർ പ്രദേശത്തുള്ള ഒരു വിവാഹപാർട്ടിയാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ഫോണിൽ വിളിച്ചാണ് പിഴ ചുമത്തിയത്. യാത്രാസംഘം പിഴയടക്കുകയും ചെയ്തു
കയ്പമംഗലം ബസ്സ്റ്റാൻഡിൽ ഭക്ഷണമാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരിൽ നിന്നും 7500 രൂപ പിഴയിടാക്കി

