Kodungallur

ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : 21-11-2025 തിയ്യതി രാത്രി 10.30 മണിയോടെ നാരായണമംഗലത്തുള്ള ബാറിൽ വെച്ച് പരസ്പരം ബഹളം വെച്ച് കൗണ്ടറിലുണ്ടായിരുന്ന ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തുകയും ബാർ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിലെ പ്രതികളെ പിടികൂടി വൈദ്യ പരിശോധനക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രിയിൽ ബഹളം വെയ്ക്കുകയും അവിടെ ഉണ്ടായിരുന്ന കസേരയും ടേബിളും ടേബിളിലുണ്ടായിരുന്ന മരുന്നുകളും മറ്റും മറിച്ചിട്ടും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിത വിഭാഗത്തിന്റെ പ്രവൃത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് സ്റ്റേഷൻ റൗഡിയായ  അമ്പാടി എന്ന് വിളിക്കുന്ന നാരയണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ  അക്ഷയ് 29 വയസ്സ്, പുല്ലൂറ്റ് സ്വദേശി കുരിയാപ്പിള്ളി വീട്ടിൽ ഷറഫ് 27 വയസ്സ്, നാരയണമംഗലം സ്വദേശി ഞാവേലിപറമ്പിൽ വീട്ടിൽ നിധിൻ ഷാ 28 വയസ്സ് എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ 21-11-2025 തിയ്യതി രാത്രി 10.30 മണിയോടെ നാരായണമംഗലത്തുള്ള ബാറിൽ വന്ന് മദ്യപിച്ചതിന് ശേഷം പരസ്പരം ബഹളം വെയ്ക്കുന്നതും കൗണ്ടറിലുണ്ടായിരുന്ന ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞ് 5000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതിനാൽ ബാറിൽ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പുത്തൻപീടിക സ്വദേശി വടശ്ശേരി വീട്ടിൽ ഷഹീൻ 36 വയസ് എന്നയാൾ പ്രതികളോട് മദ്യപിച്ചതിന്റെ പണം അടച്ച് അവിടെ നിന്ന് പോകാൻ പറഞ്ഞപ്പോൾ ഷഹീനിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു വിവരം പോലീസിനെ അറിയിച്ചത് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് വന്ന് പ്രതികളെ പിടികൂടി വെദ്യപരിശോധനക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതികളുടെ BP യും മറ്റും പരിശോധിക്കുന്ന സമയത്താണ് ആശുപത്രിയിൽ ബഹളം വെയ്ക്കുകയും അവിടെ ഉണ്ടായിരുന്ന കസേരയും ടേബിളും ടേബിളിലുണ്ടായിരുന്ന മരുന്നുകളും മറ്റും മറിച്ചിടുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിത വിഭാഗത്തിന്റെ പ്രവൃത്തനം തടസ്സപ്പെടുത്തുകയും ചെയ്തത്.

മേൽ സംഭവങ്ങൾക്ക് പ്രതികൾക്കെതിരെ ബാറിൽ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷഹീൻ 36 വയസ് എന്നയാളുടെ പരാതിയിലും, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറുടെ പരാതിയിലും രണ്ട് വ്യത്യസ്ഥ കേസ്സുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലേക്ക് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

അക്ഷയ് ഒരു കവർച്ചക്കേസിലും,  നാല് വധശ്രമക്കേസിലും, സ്തീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ ഒരു കേസിലും, ഏഴ് അടിപിടിക്കേസിലും,  പൊതുസമാധാനത്തിനായും മറ്റ് ക്രിമിനൽക്കേസുകളിൽ ഉൾപെടാതിരിക്കാനുമായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയിൽ ബോണ്ട് വാങ്ങിയ മൂന്ന് കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച് ഒരു കേസ്സിലും അടക്കം ആകെ പതിനേഴ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.

നിധിൻ ഷാ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിൽ പ്രതിയാണ്.

ഷറഫ്  മനുഷ്യജീവന് അപകടം വരത്തക്ക പ്രവർത്തി ചെയ്ത ഒരു ഒരു കേസ്സിൽ പ്രതിയാണ്.


കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ , എസ് ഐ മാരായ സാലിം,  മനു പി ചെറിയാൻ,
ജി എസ് സി പി ഒ മാരായ കിഷോർ ചന്ദ്രൻ, ഷമീർ, സുബീഷ്, ഗോപേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!