അഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് കടലിൽ തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരയോടുചേർന്ന് (കരവലി) മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചത്. തൃശൂർ ജില്ലയിൽ ചാവക്കാട് സ്വദേശി സനൽ എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള തീർത്ഥം 2എന്ന പേരിലുള്ള ബോട്ടാണ് ഫിഷറീസ് മറെറൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്ത് തുക 117100/- സർക്കാരിലേക്ക് കണ്ടുകെട്ടി. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അഡ്ജുഡീക്കേഷൻ നടപടികൾ പൂർത്തിയാക്കി
250000/- ലക്ഷം രൂപ പിഴ ഒടുക്കി..
തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം: ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം

