ചെന്ത്രാപ്പിന്നി ചാമക്കാല ബിച്ചില്‍ ജിപ്സി മറിഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജിപ്സി ഓടിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു കൂരിക്കുഴി സ്വദേശി പഴുംപറമ്പില്‍ വീട്ടില്‍ ഷജീര്‍ (സദ്ദാം 36) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ചാമക്കാല രാജീവ് റോഡ് ബിച്ചില്‍ വെച്ച് ജിപ്സി മറിഞ്ഞ് ചാമക്കാല സ്വദേശിയായ പള്ളിത്തറ വീട്ടില്‍ ഫൈസലിന്റെ മകന് മുഹമ്മദ് സിനാന് മരിച്ചത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പും നടത്തിയിരുന്നു.
ജിപ്സി മറിഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജിപ്സി ഓടിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു

