Kodungallur

പുതുവത്സര ദിവസം വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനാലകൾ തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി ജനാലകൾ തല്ലിത്തകർത്ത് നാശനഷ്ടമുണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ പുരം ആല സ്വദേശി കക്കറ വീട്ടിൽ യദു കൃഷ്ണനെയാണ് (29) തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് പുലർച്ചെ 12.30-ഓടെയായിരുന്നു എടവിലങ്ങ് വത്സല്യം ദേശത്ത് പുത്തൻകാട്ടിൽ പ്രതാപന്റെ (70) വീട്ടിൽ യുവാവ് അക്രമം നടത്തിയത്. കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രതാപന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി, വടികൊണ്ട് വീടിന്റെ മുൻവശത്തെ മൂന്ന് ജനലുകൾ തല്ലിത്തകർക്കുകയായിരുന്നു. ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ച സംഭവത്തിലാണ് അറസ്റ്റ് .
പ്രതാപന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നടപടി ക്രമങ്ങൾക്കു ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.

കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജു കുമാർ പി സി,  കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ , ജി എസ് ഐ മാരായ തോമസ് സി എം, അസ്മാബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, സുധീഷ്, എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളായ പ്രദീപ് സി.ആർ. , ജയകൃഷ്ണൻ ,ഷൈൻ, സൂരജ് വി. ദേവ് , ലിജു ഇയ്യാനി , ബിജു , മിഥുൻ ആർ കൃഷ്ണ, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!