പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി ബാദിറ (17) ആണ് മരിച്ചത്. താന്യം സ്വദേശി വലിയകത്ത് ബാദുഷയുടെ മകളാണ്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനി വീടെത്തുന്നത്തിന് തൊട്ടുമുൻപാണ് റോഡിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആംബുലൻസിൽ കുട്ടിയെ പഴുവിൽ സെയിൻ്റ് ആൻ്റണീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു.

