കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കനോലി കനാലിലെ മണലെടുപ്പ് മൂലം തദ്ദേശ വാസികൾക്കുണ്ടായ ആശങ്ക ദുരീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.. ഒ.ജെ. ജനീഷ് . കൊടുങ്ങല്ലൂർ വയലാറിലെ മണലെടുപ്പ് സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഹൈവേ നിർമ്മാണത്തിന്റെ പേരിലാണ് മണലെടുപ്പ്. ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നവിധം മല പോലെ പുഴയിലെ മണലെടുത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ വീടുകളിലും മതിലുകളിലും വിള്ളലുകൾ വീണു തുടങ്ങിയിട്ടുണ്ട്. മണ്ണെടുക്കുന്നത് കൊണ്ടാകാം ഇങ്ങനെയെന്നാണ് ജനസംസാരം. പാരിസ്ഥിതിക പഠനം കൃത്യമായി നടത്തിയിട്ടുണ്ടൊ എന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിച്ചൂ മാത്രമെ മണലെടുപ്പ് തുടരേണ്ടതുള്ളൂവെന്ന് ജനീഷ് പറഞ്ഞു. ഈ സംഭവം ജനങ്ങളെ വിളിച്ചു കൂടി വിശദീകരണം നടത്തുമെന്നും വേണ്ടി വന്നാൽ മണലെടുപ്പ് തടയൽ ഉൾപ്പടെയുള്ള സമരങ്ങൾക്ക് രൂപം നൽകുമെന്ന് ജനീഷ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, യൂസഫ് പടിയത്ത്, കെ.പി.സുനിൽകുമാർ പി.വി. രമണൻ .ഡിൽ ഷൻ കൊട്ടെക്കാട്, കെ.എം. മുൻഷി, സിദിക്ക്, ഇസ്ഹാക്ക് മാസ്റ്റർ, എൻ.കെ. പ്രകാശൻ ,കെ. കെ.ബാലകൃഷ്ണൻ , കൊപി.വിനോദ് കുമാർ പ്രദീപ് വലിയ പറസിൽ എന്നിവരും സ്ഥലം സന്ദർശിച്ചിരുന്നു.
കൊടുങ്ങല്ലൂർ കനോലി കനാലിലെ മണലെടുപ്പ് മൂലം തദ്ദേശ വാസികൾക്കുണ്ടായ ആശങ്ക ദുരീകരിക്കണമെന്ന് അഡ്വ. ഒ.ജെ. ജനീഷ്

