കൊടുങ്ങല്ലൂർ: കാളി-ദാരിക യുദ്ധത്തിൽ ഭഗവതിയുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുന്നതിന് 3 മണിക്കൂർ നീണ്ടുനിൽക്കുന്ന March 21 ന് നടക്കുന്ന അശ്വതി പൂജക്ക് ശേഷം ഭരണി ദിവസം (March 22) കാലത്ത് 2 മണി മുതൽ 5 മണി വരെയുള്ള സരസ്വതി യാമത്തിൽ നടക്കുന്ന ആദ്യത്തെ വിശേഷാൽ പൂജക്ക് ഔഷധ ഗുണമുള്ള ഈ വരിയരികൊണ്ടുള്ള പായസമാണ് നിവേദിക്കുന്നത് ….. വരിനെല്ല് വർഷങ്ങളായി ക്ഷേത്രത്തിൽ എത്തിക്കുന്ന കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ ദിവാകരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാലത്ത് 10.30 മണിക്ക് വടക്കേ നടയിൽ ഭഗവതിക്ക് അഭിമുഖമായി 5 തിരിയിട്ട് കത്തിച്ച നെയ്യ് വിളക്കിന് മുന്നിൽ കൊട്ടയിലാക്കിയ വരിനെല്ല് ചുവന്ന പട്ടിലേക്ക് ചൊരിഞ്ഞു. സമർപ്പണ ചടങ്ങിന് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ M R മിനി, മാനേജർ കെ. വിനോദ്, ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.ഭരതൻ സെക്രട്ടറി V. സന്തോഷ് എന്നിവർ നേതൃത്വം നല്കി………
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വരിനെല്ല് സമർപ്പിച്ചു

