Kodungallur

ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഫ്ലാറ്റിനുള്ളിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടത്തിനായി ജഡം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചാത്തേടത്തുപറമ്പിൽ ദമ്പതികളായ ആനാപ്പുഴ സ്വദേശി അഭിഷേക് (23), പറവൂർ കൈതാരം സ്വദേശി അപർണ കൃഷ്ണദാസ് (28) എന്നിവർ
താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ഒടുവിൽ, തിങ്കളാഴ്ച
വൈകീട്ട് നാലേകാലോടെയാണ് ഭ്രൂണം കണ്ടെടുത്തത്. ഭ്രൂണത്തിന് മൂന്നു മാസത്തോളം പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അഭിഷേകിനെയും അപർണയേയുംപോലീസ് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞ് പുറത്തുവന്നത് എന്നാണ് അപർണ പോലീസിന് നൽകിയിരിക്കുന്ന മൊഴി. നഴ്‌സിങ് വിദ്യാർഥിനിയായിരുന്ന തനിക്ക് പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൊടുങ്ങല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം നടത്തിവരുകയാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!