നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് രാവിലെ 7 മണിക്കാരംഭിച്ചു. തീരദേശത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. പിന്നീടിത് വൈകീട്ട് വരെ ഏറ്റക്കുറച്ചിലില്ലാതെ നിന്നു. തീരദേശ പഞ്ചായത്തുകളായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം മതിലകം പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പെരിഞ്ഞനം എസ്എൻ സ്മാരകം സ്കൂളിൽ വൈദ്യതി തടസ്സപ്പെട്ടത്തിനാൽ വോട്ടെടുപ്പ് അൽപ്പനേരം തടസപ്പെട്ടിരുന്നു.എസ്.എൻ പുരം പനങ്ങാട് സ്കൂളിൽ ബൂത്തിനുള്ളിൽ ഫാൻ പൊട്ടി വീണു ആളുകളും ഉദ്യോഗസ്ഥരും നിൽക്കുമ്പോഴാണ് ഫാൻ വീണതെങ്കിലും ആർക്കും പരിക്കില്ല.തൃശ്ശൂര് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 1 വരെ 50.10 ശതമാനം പോളിംഗ് പൂർത്തിയായിരുന്നു.കയ്പമംഗലം 47.72 ശതമാനവും കൊടുങ്ങല്ലൂർ 49.89 ശതമാനവും ഉച്ചയോടെ പിന്നിട്ടു .പറവൂർ മണ്ഡലം സ്ഥാനാർത്ഥി ഇ.ടി.ടൈസൻ എം.എൽ.എ. കാര സെയ്ന്റ് ആൽബന സ്കൂളിലും കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ഒ.ജെ.ജനീഷ് കുഴൂർ ഗവ ഹൈ സ്കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി.. പുല്ലൂറ്റ് ഗവൺമെൻറ് എൽ. പി സ്കൂളിൽ വി ആർ സുനിൽകുമാർ കുടുംബത്തോടൊപ്പം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.കൈപ്പമംഗലം നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സ്ഥാനാർത്ഥി ടി എം നാസർ കൊടുങ്ങല്ലൂർ കാവിൽക്കടവ് കോ ഓപ്പറേറ്റീവ് കോളേജിൽ വോട്ട് രേഖപ്പെടുത്തി.കയ്പമംഗലം മണ്ഡലം സ്ഥാനാർഥി കെ കെ വത്സരാജ് ഗുരുവായൂർ ഇരിങ്ങപ്പുറം എ എൽ.പി സ്കൂളിൽ 120 ബൂത്തിൽ വോട്ട് ചെയ്തു . ഭാര്യ രജനിക്കൊപ്പമാണ് വത്സരാജ് എത്തിയത്.കയ്പമംഗലം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അതുല്യ ഘോഷ് വെട്ടിയാട്ടിൽ കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂളിലെ 191 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.സംവിധായകൻ കമൽ തിരുവള്ളുരിലെ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും കടുത്ത ചൂടിലും വോട്ടെടുപ്പ് സമാധാനപരമായി

