Kodungallur

KSEB ക്കെതിരെ കൊടുങ്ങല്ലൂർ മർച്ചൻ്റ് അസോസിയേഷൻ പ്രതിഷേധം

കൊടുങ്ങല്ലൂർ: ഉത്സവ നാളുകളിൽ സ്ഥിരമായി കൊടുങ്ങല്ലൂർ നഗരത്തിൽ വൈദ്യുതി ബന്ധം വിഛേദിച്ച് പൊതുജനത്തെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന KSEB യുടെ ജനദ്രോഹ നടപടിക്കെതിരെ കൊടുങ്ങല്ലൂർ മർച്ചൻ്റ് അസോസിയേഷൻ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു .


       കഴിഞ്ഞ വലിയ പെരുന്നാൾ , കൊടുങ്ങല്ലൂർ ഭരണി ഇപ്പോൾ വിഷു ആഘോഷത്തിന് തൊട്ട് മുൻപുള്ള വ്യാപാരം കൂടുതൽ നടക്കുന്ന ശനിയാഴ്ചയും കൊടുങ്ങല്ലൂരിൽ അറ്റകുറ്റ പണികൾ നടത്തുന്നു എന്ന പേരിൽ വൈദ്യുതി നിഷേധിക്കുന്നത് വ്യാപകമായിരിക്കുകയാണ് . ഉത്സവ സമയത്ത് അറ്റകുറ്റപണികൾ ഒഴിവാക്കി പവർ സപ്ലൈ തടസ്സമില്ലാതെ നൽകണമെന്ന ന്യായപരമായ ആവശ്യം വലിയ ധിക്കാരപരമായാണ് KSEB അധികൃതർ പ്രതികരിച്ചത് . ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ മർച്ചൻ്റ് അസോസിയേഷൻ സൂചന സമരവുമായി മുന്നോട്ട് പോകുന്നത്. ഇനിയും ഇത്തരം നടപടികൾ ആവർത്തിച്ചാൽ അതിശക്തമായ പരിപാടികൾക്ക് നേതൃത്വം നൽകാൻ തയ്യാറാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
    പ്രസിഡണ്ട് N R വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി T K ഷാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ K J ശ്രീജിത്ത്,P M മുഹിയുദ്ദീൻ,M S സാജു, വിനോദ് കക്കറ, പ്രശാന്ത് T P , സുപ്രഭ ഉണ്ണികൃഷ്ണൻ, ത്രിദീപ്, ഷയാസ്, രാധാകൃഷ്ണൻ, നജീബ്, എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!