കാഞ്ഞാണി സംസ്ഥാന പാതയിലെ കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അന്തിക്കാട് ആൽ കോൾ റോഡിന് കിഴക്ക് പൂക്കാട്ട് രാജൻ്റെ മകൻ അശ്വിൻ (കുഞ്ഞൻ – 23), മണലൂർ പാലാഴി തയ്യിൽ ഷാജുവിൻ്റെ മകൻ വിഷ്ണു (20) എന്നിവർ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 യോടെയാണ് അപകടം. വാടാനപ്പള്ളി ഭാഗത്തു നിന്നും വന്നിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ,എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

