Thrissur

വാടകവീട്ടിൽ നിന്നും സ്പിരിറ്റ് ശേഖരം പിടികൂടി

തൃശ്ശൂർ: കാട്ടൂരിൽ വാടക വീട്ടിൽ നിന്നും എക്സൈസ് സംഘം വൻ സ്പിരിറ്റ് ശേഖരം പിടികൂടി. കാട്ടൂർ കാളീശ്വരി ഉന്നതിക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് 93 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 3200 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ ആണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്നും ആരെയും കണ്ടെത്താനാകാത്തതിനാൽ വീട് വാടകക്ക് എടുത്ത ആളെ പ്രതിയാക്കി എക്സൈസ് കേസ് എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ കലാദാസ്, ബാബു, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജീസ്മോൻ, ജബ്ബാർ, ബെന്നി, എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!