Kodungallur

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

കൊടുങ്ങല്ലൂർ: ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 59-ാം മത് കുടുംബ സംഗമവും തൃശ്ശൂർ ഐവിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും  01.11.2026 ( ഞായർ) രാവിലെ 9.30 മുതൽ കൊടുങ്ങല്ലൂർ എം. ഐ. ടി. ഹാളിൽ വച്ച് നടന്നു. കൊടുങ്ങല്ലൂർ superintendent ഓഫ് പോലീസ്
രതീഷ് കുമാർ ആർ. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറയിലെ കുട്ടികൾ ലഹരിക്ക് അടിമപ്പെട്ട് ചെയ്യുന്ന അക്രമങ്ങളെയും അതുവഴി കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുട്ടികളുടെ ഇടയിൽ  വ്യാപകമായി ലഹരി ഉപയോഗം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിനാൽ കരുതലോടെയും സ്നേഹത്തോടെയും മക്കളെ പരിപാലിക്കണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സഹായം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഇസ്മായിൽ പടിയത്ത്  സ്വാഗതം പറഞ്ഞ യോഗത്തിൽ  ചെയർമാൻ സലിം തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ചേരമാൻ ഓർഫനേജ് സെക്രട്ടറി എ. എം. മുഹമ്മദ് സഈദ് മാസാ മാസം വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റിന്റെ വിതരണോ ദ്ഘാടനം നിർവഹിച്ചു . ലേഡീസ് വിങ് മുതിർന്ന നേതാക്കളായ റസിയ ഗഫൂർ, ഷക്കീല സഫറലി, മീന സലീം എന്നിവർ കിറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ മാസത്തെ സംഗമത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഉമ്മമാർക്ക് ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ സഫറലി ഇസ്മായിൽസമ്മാനദാനം നിർവഹിച്ചു.എം. ഐ. ടി. സ്ഥാപനങ്ങളുടെജനറൽ സെക്രട്ടറി മുഹമ്മദ് നൈസ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. എ. സീതി മാസ്റ്റർ, സലാഹുദ്ദീൻ കരൂപ്പടന്ന, ഹുസൈൻ തോട്ടുങ്ങൽ എന്നിവർ ട്രസ്റ്റിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന പഠന സെഷനിൽ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി E. I.മുജീബ് ” ആയത്തുൽ കുർസിയ്യ് ” എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് ട്രസ്റ്റ് സെക്രട്ടറി താജുദ്ദീൻ സ്വലാഹിയുടെ നേതൃത്വത്തിൽ “അല്ലാഹു നൽകുന്ന വാഗ്ദാനങ്ങൾ” എന്ന വിഷയത്തിൽ ക്ലാസ്സ്  എടുക്കുകയും തുടർന്ന് ഓൺലൈൻ ഖുർആൻ ക്ലാസിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. ലൈറ്റ് കുടുംബാംഗം  മുഹമ്മദ് യാസീൻ നന്ദി പറയുകയും ചെയ്തു. ബദർ മുനയ്ക്കൽ, മീന സലീം,വഹീദ ഹുസൈൻ, സുനിത താജുദ്ദീൻ, സീന മുജീബ്, റസിയ ഗഫൂർ, ആബിദ ടീച്ചർ, സാജിത ടീച്ചർ,അസ്മ ടീച്ചർ,റംല നാസർ, റൈഹാനത്ത്, തുടങ്ങിയവർ  കുടുംബ സംഗമത്തിന് നേതൃത്വം കൊടുത്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!