എടവിലങ്ങ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പത്തു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സ്പോർട്സ് ക്യാമ്പിന് സമാപനമായി. ഫുട്ബോൾ, കബഡി, ത്രോബോൾ, ബോൾ ബാറ്റ്മിൻ്റൺ ഇനങ്ങളിൽ ദേശീയ അന്തർദേശീയ താരങ്ങളായ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഈ ഇനങ്ങളിൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ വരെ കുട്ടികളെ എത്തിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ജഴ്സി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ കൈലാസൻ , വാർഡ് മെമ്പർ അനുഷ പ്രമോദ്, പി.ടി എ പ്രസിഡണ്ട് എം സി സെബാസ്റ്റ്യൻ, എസ് എം സി ചെയർമാൻ ആർ വി അനിൽ കുമാർ മാസ്റ്റർ, സ്കൂൾ വികസന സമിതി ചെയർമാൻ വി ഐ ബൈജു പി. ടി എ അംഗം രണദിവൻ, ഇ എ മുഹമ്മദ് ഷെരീഫ് എന്നിവർ സ്കൂളിലെത്തി ക്യാമ്പ് അംഗങ്ങൾക്ക് ആശംസകൾ നേർന്നു. എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ജെഴ്സി സമ്മാനിച്ചു. ഹെഡ് മിസ്ട്രസ് വി.വി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എ ജാസ്മിൻ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്നും നാല് ജനങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു
ഗവ.എച്ച് എസ് എസ് എടവിലങ്ങിലെ സ്പോർട്സ് ക്യാമ്പുകൾ സമാപിച്ചു.

