സബ്ബ് ഇൻസ്പെക്ടർ കശ്യപൻസാർ ഔദ്യോഗിക രംഗത്ത് നിന്നും ഇന്ന് വിരമിക്കും. 33 വർഷവും 2 മാസവും നീണ്ട സർവീസ് പൂർത്തിയാക്കിയാണ് ഇദ്ദേഹത്തിൻ്റെ പടിയിറക്കം. 1993 മാർച്ച് 1 ന് പാലക്കാട് കെ.എ. പി രണ്ടാം ബറ്റാലിയനിലൂടെ പൊലീസ് സേനയുടെ ഭാഗമായ ഇദ്ദേഹം 2019 ഫെബ്രുവരി മുതൽ സബ്ബ് ഇൻസ്പെക്ടർ ആയാണ് സേവനമനുഷ്ഠിക്കുന്നത്. തൃശൂർ ക്രൈംബ്രാഞ്ച്, ചാവക്കാട് , തൃശൂർ റൂറൽ സൈബർ ക്രൈം, പട്ടാമ്പി, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിൽ സബ്ബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഏറെക്കാലം ജോലി ചെയ്യാൻ കഴിഞ്ഞ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്നാണ് വിരമിക്കുന്നത്. മേലുദ്യേഗസ്ഥരെല്ലാം ചേർത്ത് നിറുത്തിയ ഇദ്ദേഹം, കൃത്യനിർവ്വഹണത്തിലെ കാർക്കശ്യം സൂക്ഷിച്ചു കൊണ്ട് തന്നെ, ആവലാതിക്കാർക്ക് നീതി ഉറപ്പാക്കാനുമേറെ ശ്രദ്ധിച്ചിരുന്നതിനാൽ ജനമൈത്രി പൊലീസിൻ്റെ മുഖം കൂടിയായിരുന്നു. കുറ്റാന്വേഷണ മികവിന് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കാനായ കശ്യപൻസാർ,
എറണാകുളം ജില്ലയിലെ മൂത്തകുന്നം സ്വദേശിയും തൈപ്പുരയിൽ കുടംബാംഗവുമാണ്. സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥ റീനയാണ് ഭാര്യ. മഹേന്ദ്ര കാശ്യപ്, കൃഷ്ണേന്ദ്ര കാശ്യപ് എന്നിവർ മക്കളാണ്.
സബ്ബ് ഇൻസ്പെക്ടർ കശ്യപൻസാർ ഔദ്യോഗിക രംഗത്ത് നിന്നും ഇന്ന് വിരമിക്കും.

