പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ അടുത്തുള്ള കെട്ടിത്തിനുമുകളില് കയറി ആത്മഹത്യാഭീഷണി മുഴക്കിയ ആളെ താഴെയിറക്കി. എസ്.എന്‍.പുരം പി.വെമ്പല്ലൂര്‍ അസ്മാബികോളെജിന് തെക്ക് ഭാഗത്ത് അല്‍പ്പം മുമ്പാണ് സംഭവം. രണ്ട് നില കെട്ടിടത്തിന്റെ ട്രസ്സ് ഷീറ്റിന് മുകളില്‍ കയറി ഒരു മണിക്കൂറോളം നേരം പോലീസിനെ വട്ടം ചുറ്റിച്ച ആളെ ഒടുവില്‍ പോലീസ് തന്നെ അനുനയിപ്പിച്ചാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടേകാലോടെ താഴെയിറക്കിയത്. കോതപറമ്പ് സ്വദേശിയായ കാര്യേഴത്ത് സത്യേഷാണ് കര്‍ണ്ണാകട പോലീസും കേരള ഡാന്‍സാഫ് പോലീസും അന്വേഷിച്ചെത്തിയതോടെ കെട്ടിടത്തിനു മുകളില്‍ കയറിയത്. സംഭവമറിഞ്ഞ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സും സ്ഥലതെത്തിയിരുന്നു. ഒടുവില്‍ പോലീസ് അനുനയിപ്പിച്ച് താഴെയിറക്കിയ സത്യേഷിനെ മതിലകം സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്
കെട്ടിടത്തിന് മുകളില്‍ കയറി അത്മഹത്യാഭീഷണി മുഴക്കിയ ആളെ താഴെയിറക്കി

