കൊടുങ്ങല്ലൂർ: സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതികളുമായ വലപ്പാട് വട്ടപ്പരത്തി ദേശത്ത് കണ്ണംപറമ്പിൽ വീട്ടിൽ സുരമോൻ എന്ന് വിളിക്കുന്ന 34 വയസ്സുള്ള നിഖിൽ, വലപ്പാട് വട്ടപ്പരത്തി ദേശത്ത് കാരേപ്പറമ്പിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന 35 വയസ്സുള്ള ജിതിൻ എന്നിവരെയാണ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
നിഖിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും ഏഴ് അടിപിടികേസും വീട്ടിൽ അതിക്രമിച്ചു കയറിയുള്ള മോഷണം നടത്തിയ ഒരു കേസും അടക്കം 13 ക്രിമിന കേസുകളിലും ജിതിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ നാല് വധശ്രമ കേസും അഞ്ച് അടിപിടി കേസും വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ഒരു കേസും അടക്കം 15 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, ജി എസ് ഐ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു.
കുപ്രസിദ്ധ ഗുണ്ടകളായ സുരമോൻ നിഖിലിനേയും കണ്ണപ്പൻ ജിതിനേയും നാടുകടത്തി

