മതിലകം കൂളിമുട്ടം കൊടൂര് കോലാട്ട് പരേതനായ അശോകന്റെ മകൻ 35 വയസ്സുള്ള അനിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസുകളുടെ സഹായം തേടുന്നു.വെള്ളാങ്കല്ലൂർ സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായ അനിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ മിനിലോറിയുമായി ഇടിച്ചുണ്ടായ വാഹനാപകടം മൂലം അതിഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
കോവിഡ് മഹാമാരിയിൽ ഭയപ്പെട്ട് ഒതുങ്ങിപ്പോയ മനുഷ്യർ ക്ക് താങ്ങായും പ്രളയം കൊണ്ട് നാട് വിറങ്ങലിച്ചു നിന്നപ്പോൾ നിസ്വരായ മനുഷ്യർക്കൊപ്പവും ഈ യുവാവുണ്ടായിരുന്നു.വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി ദിവസങ്ങളോളം സേവനനിരതനായിരുന്നു. കലാകായിക രംഗത്തെ സജീവ സംഘാടകനും നാടിൻ്റെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സന്നിഗ്ദ്ധ ഘട്ടങ്ങളിലെവിടെയും അനിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.
ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങിയ, സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിന്റെ അത്താണി കൂടിയായ അനിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വലിയൊരു തുക വേണ്ടിവരും. അനിലിൻ്റെ ചികിത്സാർഥം ജനകീയ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിനായി ഫെഡറൽ ബാങ്ക് മതിലകം ശാഖയിൽ തുടങ്ങിയ ജോയിൻ്റ് അക്കൗണ്ട് നമ്പറിലേക്ക് സഹായം അയച്ച് അനിലിനോട് കനിവ് കാട്ടണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു. A/c Name: Mr. Rajan P.C, Shibin C.S, T.C. Venugopalan, A/C NO: 16960100148698, IFSC: FDRL0001696, Branch: Mathilakam. ഫോൺ: 95674 09059.
അനിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജനകീയ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.

