പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. 27 ഓളം പാനീയങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ പരിശോധിക്കുകയും ലൈസൻസ് ഇല്ലാത്തതും, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാത്തതും വേണ്ടത്ര ശുചിത്വ സംവിധാനങ്ങൾ പാലിക്കാത്തതുമായ 11 ഓളം സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ഈ സ്ഥാപനങ്ങളിൽ നിന്ന് 40,000 രൂപ ഫൈൻ ഈടാക്കി.
പഞ്ചായത്തിൽ വെച്ച് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത ഇന്റർ സെക്ടർ കോഓർഡിനേഷൻ കമ്മിറ്റിയിൽ മഴക്ക് മുൻപ് ഭക്ഷണം പാനീയ കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് വെളുപ്പിന് 5 മണിക്ക് മിന്നൽ പരിശോധന നടത്തിയത്.പെരിഞ്ഞനം ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ ഡി.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എ സ്‌മാർട്ട് , പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ജീവനക്കാരായ പി.സി. ഷെന്ന,പി.വി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഹോട്ടലുകളിൽ മിന്നൽ പരിശോധന

