Kodungallur Thrissur

കനത്ത മഴ: മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

ശ്രീനാരായണപുരം: കനത്ത മഴയെത്തുടർന്ന് റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ടൻ ശാന്തി (61) ആണ് മരിച്ചത്.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒൻപതരയോടെ ശ്രീനാരായണപുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിന് സമീപമായിരുന്നു അപകടം. മണികണ്ടൻ ശാന്തി സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സമയത്ത് റോഡരികിൽ നിന്ന വാകമരം കനത്ത മഴയിൽ പെട്ടെന്ന് കടപുഴകി അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു
അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!