കാഞ്ഞാണി മണലൂരിൽ വീടിനുമുകളിൽ മരം വീണ് വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ മരിച്ചു.
തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻ്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. വിഷ്ണു ഈ വീട്ടിൽ തന്നെ കിടക്കുകയായിരുന്നു, ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് വീഴുന്നത്. അന്തിക്കാട് പോലീസും നാട്ടികയിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്ത്. ഉടൻ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വീടിനു മുകളിൽ മരം വീണ്, ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു

